ഖത്തര്‍: ഖത്തര്‍ എയര്‍വെയ്‌സിന്റെ ലൈസന്‍സ് സൗദി റദ്ദാക്കി. ഖത്തര്‍ വിമാനകമ്പനിയുടെ സൗദിയിലെ ഓഫീസുകള്‍ 48 മണിക്കൂറിനകം അടച്ചു പൂട്ടണമെന്നു ജനറല്‍ അഥോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ഉത്തരവിട്ടു. ഖത്തറിന് മേല്‍ സൗദി അറേബ്യയുടെ പുതിയ നടപടി പ്രവാസികളെ ഗുരുതരമായി ബാധിക്കും. മൂന്ന് ലക്ഷത്തോളം മലയാലികള്‍ ഖത്തറിലുണ്ടെന്നാണ് കണക്കുകള്‍.
മധ്യപൗരസ്ത്യ ദേശത്തെ രാഷ്ട്രീയപ്രതിസന്ധിയെ തുടര്‍ന്ന് ലോക കമ്പോളത്തില്‍ എണ്ണ വില ഇടിഞ്ഞിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച നടപടിയില്‍ തുര്‍ക്കിയുടെയും കുവൈത്തിന്റെയും നേതൃത്വത്തില്‍ പ്രശ്‌നപരിഹാരത്തിനായുള്ള ശ്രമങ്ങള്‍ തുടങ്ങി. സമവായത്തിനായി കുവൈത്ത് അമീര്‍ സൗദി അറേബ്യയിലേക്ക് പോകും.
