ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം; ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

First Published 6, Mar 2018, 7:12 AM IST
Suhaib murder case in high court
Highlights
  • കോടതി നേരത്തേ സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു

കൊച്ചി: ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.  കേസിൽ സർക്കാരും  സിബിഐ യും  കോടതിയിൽ നിലപാട് അറിയിക്കും. നേരത്തെ കേസ് പരിഗണിച്ച കോടതി സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. 

ഷുഹൈബിന്റെ ചിത്രങ്ങൾ ഉയർത്തിക്കാട്ടിയ കോടതി  ഒരു മനുഷ്യനെ വെട്ടി കൊലപ്പെടുത്തിയത് സർക്കാർ കാണുന്നില്ലേ എന്നു ചോദിച്ചിരുന്നു. സിപിഎമ്മിലെ കണ്ണൂര്‍ ലോബി സ്‌പോണ്‍സര്‍ ചെയ്ത കൊലപാതകമാണ് എന്നാണ്  ഹർജിക്കാരുടെ വാദം. ഉന്നതസിപിഎം  നേതാക്കൾക്ക് പങ്കുള്ളതിനാലാണ് സിബിഐ അന്വേഷണത്തെ സർക്കാർ എതിർക്കുന്നതെന്നും ഹർജിക്കാർ വാദിക്കുന്നു.

loader