തിരുവനന്തപുരം: ഷുഹൈബ് വധവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായി ഡിജിപി ലോക്നാഥ് ബെഹ്റ. കാണ്ണുർ റേഞ്ച് ഐജി മഹിപാൽ യാദവിനാണ് അന്വേഷണ ചുമതല. കേസുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളും അന്വേഷിക്കും.
അന്വേഷണ വിവരങ്ങൾ ചോർത്തുന്നത് അണ്‍ പ്രൊഫഷണല്‍ ആണെന്നും ഡി ജി പി ലോക്നാഥ് ബെഹ്‌റ പറഞ്ഞു.ഡിസിസി പ്രസിഡന്‍റിന്‍റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. കേസ് താന്‍ നേരിട്ട് വീക്ഷിക്കുന്നുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട പരാതികളും പുതിയ അന്വേഷണസംഘം പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
