മടിക്കൈ ഏച്ചിക്കാനം പോസ്റ്റ് ഓഫീസിലെ പോസ്റ്റുമാനായ അമ്പലുത്തകര കണ്ണിച്ചിറയിലെ സുധാകരന്‍റെ ഭാര്യയും അധ്യാപികയുമായ ഗീതയാണ് ഭര്‍തൃവീട്ടിലെ കിണറ്റില്‍ കുട്ടികളേയും കൊണ്ട് ചാടിയത്.രാവലെ ആറ് മണിയോയായിരുന്നു സംഭവം.വിവരമറിഞ്ഞത്തിയപൊലീസും ഫയര്‍ഫോഴ്സും മൂന്നു പേരേയും കിണറില്‍ നിന്നെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുട്ടികളുടെ ജീവൻ രക്ഷിക്കാനായില്ല. നാലുവയസുകാരി ഹരിനന്ദയും ഒരു വയസുകാരി ലക്ഷ്മി നന്ദയും ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു.

വീഴ്ച്ചയില്‍ തല കിണറിന്‍റെ റിംഗുകളില്‍ തട്ടിയാണ് ഇരുവര്ക്കും ഗുരുതരമായി പരിക്കേറ്റത്.ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം കുട്ടികളുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.സംഭവം സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഗീത കുറച്ചു കാലമായി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കള് പൊലീസിന് മൊഴിനല്‍കിയിട്ടുണ്ട്.

മനോരോഗ വിദഗ്ധന്‍റെ ചികിത്സയിലായിരുന്നെന്നും പറയുന്നുണ്ട്.ആത്മഹത്യാ ശ്രമത്തിനു പിന്നില്‍ കുടുംബ വഴക്കോ മറ്റൊന്തെങ്കിലും കാരണങ്ങളുണ്ടോയെന്ന് വിശദമായി അന്വേഷിക്കുമെന്ന് ഹോസ്ദുര്‍ഗ് പൊലീസ് അറിയിച്ചു.