Asianet News MalayalamAsianet News Malayalam

സൗദിയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് നേരെ ചാവേറാക്രമണം

Suicide attack carried out near US diplomatic site in Saudi Arabia
Author
Jeddah, First Published Jul 4, 2016, 4:43 AM IST

ജിദ്ദ: സൗദിയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് നേരെ ചാവേറാക്രമണം. ജിദ്ദയിലെ റുവൈസില്‍ ഉള്ള അമേരിക്കന്‍ കോണ്‍സുലേറ്റിനു മുന്നില്‍ ഇന്ന് പുലര്‍ച്ചെയാണ് ചാവേര്‍ സ്വയം പൊട്ടിത്തെറിച്ചത്. ജിദ്ദയിലെ യുഎസ് കോണ്‍സുലേറ്റിന് സമീപമുള്ള പള്ളിയും ആശുപത്രിയും ലക്ഷ്യമിട്ട് കാര്‍ ഓടിച്ചെത്തിയ ചാവേറാണ് കൊല്ലപ്പെട്ടത്.

അതേസമയം, ചാവേര്‍ പൊട്ടിത്തെറിക്കുന്നതിന് മുമ്പെ സുരക്ഷാ സൈനികര്‍ വെടിവെച്ച് കൊല്ലുകയായിരുന്നുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ രണ്ടു സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. സംഭവ സ്ഥലം കനത്ത സുരക്ഷാ വലയത്തിലാണ്. കൂടുതല്‍ വിവരം ലഭ്യമായിട്ടില്ല.

2004-ല്‍ ജിദ്ദയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ നാല് സുരക്ഷാ ഉദ്യോഗസ്ഥരും അഞ്ച് കോണ്‍സുലേറ്റ് ജീവനക്കാരും കൊല്ലപ്പെട്ടിരുന്നു. ഇതിനു ശേഷം രാജ്യത്തെ അമേരിക്കന്‍ നയതന്ത്ര കാര്യാലയങ്ങള്‍ക്കും അമേരിക്കക്കാരുടെ താമസ കേന്ദ്രങ്ങള്‍ക്കും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.

Follow Us:
Download App:
  • android
  • ios