തിരുവനന്തപുരം: കാട്ടാക്കട ഊരുട്ടമ്പലത്തിൽ കെഎസ്‍ആര്‍ടിസി കണ്ടക്ടറെ അക്രമിച്ച പ്രതി കസ്റ്റഡിയിൽ ആത്മഹത്യക്ക് ശ്രമിച്ചു. പ്രതിയയായ ശ്രീനാഥിനെ അക്രമിത്തിനിരയായ സജി തിരിച്ചറിഞ്ഞു. ആക്രമണത്തിന് ഇരയായ സജികുമാറിൻറെ അയൽവാസി ശ്രീനാഥാണ് പിടിയിലായത്.

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സജിയുടെ അടുത്തെത്തിച്ച് പ്രതിയെ തിരിച്ചറിഞ്ഞു. ചോദ്യം ചെയ്യലിനിടെ കൈ ഞെരമ്പ് മുറിച്ച് പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. സ്റ്റേഷനിലെ റൈറ്ററുടെ മേശപ്പുറത്തുണ്ടായിരുന്ന കത്തി.െടുത്താണ് കൈ ഞരമ്പ് മുറിക്കാൻ ശ്രമിച്ചത്. സജിയുടെ അയൽവാസിയായ ശ്രീനാഥ് മാസങ്ങള്‍ക്ക് മുമ്പ് താമസം ബാലരാമപുരത്തേക്ക് മാറിയിരുന്നു. അക്രമിസംഘത്തിൽ ശ്രീനാഥുമുണ്ടെന്ന് സൂചന നേത്തെ സജി നൽകിയിരുന്നു. അക്രമികള്‍ ഉപയോഗിച്ച വാഹനവും സംഭവ സ്ഥലത്തിന് സമീപം കണ്ടെത്തിയിരുന്നു. പക്ഷെ അക്രമിത്തിനുള്ള വ്യക്തനമായ കാരണം ശ്രീനാഥോ, സജിയോ പൊലീസിനോട് പറയുന്നില്ല. മറ്റ് പ്രതികളും വൈകാതെ പിടിയിലാകുമെന്ന് പൊലീസ് പറയുന്നു.