ഓടിക്കൊണ്ടിരുന്ന യാത്രാ ബോട്ടിൽ നിന്നു ചാടി മുൻ പഞ്ചായത്ത്‌ പ്രസിഡന്റിന്റെ ആത്മഹത്യാ ശ്രമം
കൊച്ചി: ഓടിക്കൊണ്ടിരുന്ന യാത്രാ ബോട്ടിൽ നിന്നു ചാടി മുൻ പഞ്ചായത്ത് പ്രസിഡന്റിന്റെ ആത്മഹത്യാ ശ്രമം.
എളങ്കുന്നപ്പുഴ പഞ്ചായത്ത് മുന് പ്രസിഡന്റ് വി കെ കൃഷ്ണന് ആണ് കായലിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചത്.
ഫോർട്ട് കൊച്ചിയിൽ നിന്നു വൈപ്പിനിലേക്ക് പോയ ബോട്ടിൽ നിന്നു ആണ് ഇയാൾ ചാടിയത് ഇയാളെ കണ്ടെത്താന് സാധിച്ചിട്ടില്ല. കോസ്റ്റൽ പോലീസ് ന്റെ നേതൃത്വത്തിൽ വൈപ്പിൻ ഭാഗത്തു തെരച്ചിൽ തുടരുകയാണ്.
സിപിഎം പ്രാദേശിക നേതൃത്വത്തിനെതിരെ ആത്മഹത്യാ കുറിപ്പെഴുതി വച്ചാണ് കൃഷ്ണന് ആത്മഹത്യക്ക് ശ്രമിച്ചത്. പാർട്ടി ലോക്കൽ കമ്മിറ്റി തന്നെ പുകച്ചു പുറത്താക്കിയെന്ന് ആത്മഹത്യാ കുറിപ്പില് പറയുന്നു. വികെ കൃഷ്ണൻ യാത്ര ചെയ്ത ബോട്ടിൽ നിന്നാണ് ആത്മഹത്യാ കുറിപ്പ് ലഭിച്ചത്
