ദുബായ്: സൗദി അറേബ്യയില്‍ ജിദ്ദയിലെ യുഎസ് കോണ്‍സുലേറ്റിനു സമീപമുണ്ടായ ചാവേര്‍ ആക്രമണവുമായി ബന്ധപ്പെട്ട് 12 പാക്കിസ്ഥാന്‍ പൗരന്‍മാരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരടക്കം 19 പേരാണ് കേസില്‍ അറസ്റ്റിലായിരിക്കുന്നത്. തിങ്കളാഴ്ചയാണ് ചാവേര്‍ ആക്രമണം ഉണ്ടായത്.
മദീനയിലെ പ്രവാചക പള്ളി, ദമാമിനടുത്തെ ഖത്തീഫിലെ ഷിയാ പള്ളി, ജിദ്ദയിലെ അമേരിക്കന്‍ കോണ്‍സുലേറ്റ് എന്നിവിടങ്ങളിലാണ് ആക്രമണങ്ങള്‍ നടന്നത്. ഏഴ് പേര്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഒരു ഭീകരവാദ സംഘടനയും ഇതുവരെ ഏറ്റെടുത്തിട്ടില്ല.
