കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ ഇരട്ട സ്‌ഫോടനം. ബോബുമായെത്തിയ ചാവേറുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ നിരവധി 31 പേര്‍ കൊല്ലപ്പെട്ടതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആദ്യ സ്‌ഫോടനം അമേരിക്കന്‍ സര്‍വകലാശാലയ്ക്ക് സമീപമുള്ള ദാറുള്‍മാന്‍ റോഡിലെ നൂര്‍ ഹോസ്പിറ്റലിന് സമീപമായിരുന്നു. ഒരു വാനിനു സമീപം ബോംബുമായെത്തിയ ആള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. രണ്ടാമത്തെ സ്‌ഫോടനവും ഇവിടെ തന്നെയായിരുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു. താലിബാന്‍റെ നേതൃത്വത്തില്‍ നടത്തുന്ന സ്ഫോടനങ്ങളും തട്ടിക്കൊണ്ടുപോകലുകളും അടുത്തകാലത്തായി ഇവിടെ പതിവാണ്.
