തിരുവനന്തപുരം: പാളയം പൊലീസ് ക്വാര്‍ട്ടേഴ്സില്‍ ഗ്രേഡ് എസ്ഐയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സിറ്റി എആര്‍ ക്യാമ്പിലെ ബാന്‍ഡ് വിഭാഗത്തിലെ ക്രിസ്റ്റഫര്‍ ജോയി(55)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ശനിയാഴ്ച്ച വൈകുന്നേരമാണ് പാളയത്തെ ഒ വിഭാഗം ക്വാര്‍ട്ടേഴ്‌സ് മുറിയില്‍ എസ്ഐയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെടുന്ന മൂന്നാമത്തെ പോലീസുകാരനാണ് ഇദ്ദേഹം.
