പൊലീസ് ഭീഷണിയെ തുടർന്ന് ദളിത് യുവാവ് ആത്മഹത്യ ചെയ്തു

First Published 10, Apr 2018, 11:35 PM IST
Suicide of Dalit youth by Kerala Police
Highlights
  • പൊലീസ് ഭീഷണി
  • ദളിത് യുവാവ് ആത്മഹത്യ  ചെയ്തു

പാലക്കാട് പള്ളതേരിയിൽ ദളിത് യുവാവ് ആത്മഹത്യ  ചെയ്തത് പൊലീസ് ഭീഷണിയെ തുടർന്നെന്ന്  പരാതി. നാട്ടുകാർ മണിക്കൂറുകൾ റോഡ് ഉപരോധിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു.

27 കാരനായ സന്തോഷ് ആണ് ഉച്ചയ്ക്ക് രണ്ടരയോടെ  വീടിന് സമീപത്തെ കാട്ടിൽ,  മരത്തിൽ തൂങ്ങി മരിച്ചത്.  കൂലിപ്പണിക്കാരൻ ആയിരുന്ന സന്തോഷ്
രണ്ടു മാസം മുമ്പ് ഹർത്താലിനിടെ കെ എസ് ആർ ടി സി ബസ് ന് കല്ലെറിഞ്ഞ കേസ് ലെ പ്രതിയാണ് . സന്തോഷ് ഉൾപ്പടെ കേസ് ലെ പ്രതികൾ ആയ 4 പേരോടും കേസ് ഒത്തുതീർപ്പിനായി 64000 രൂപ ഫൈൻ അടയ്ക്കാൻ ആയിരുന്നു പോലീസ് ആവശ്യപ്പെട്ടത്. രണ്ടു പേർ പണം അടച്ചെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം സന്തോഷ് പണം അടച്ചിരുന്നില്ല. തുടർന്ന് കസബ സ്റ്റേഷൻ ലെ എ എസ് ഐ സുരേഷ് , നിരന്തരം ഭീഷണിപ്പെടുത്തി എന്നാണ് സന്തോഷിന്റെ ബന്ധുക്കൾ പറയുന്നത്

രാവിലെ മുതൽ സ്റ്റേഷൻ ൽ നിന്ന് വിളിപ്പിച്ചു വിവരം പറഞ്ഞു സന്തോഷ് അസ്വസ്ഥൻ ആയിരുന്നു എന്ന് ബന്ധുക്കളും പറയുന്നു. ഉച്ചയ്ക്ക് 12 മണിക്കാണ് സന്തോഷ് ന്റെ ഫോണിൽ സ്റ്റേഷൻ ൽ നിന്നും അവസാന കാൾ വന്നിട്ടുള്ളത്. കേസ് ലെ മറ്റ് പ്രതികളെയും എ എസ് ഐ വിളിച്ചു ഭീഷണിപ്പെടുത്തി എന്നും പരാതി ഉണ്ട്  

കസബ സി ഐ യുടെ നേത്രിത്വത്തിൽ ഇന്‍ക്വസ്റ്റ് നടപടികൾ നടത്താൻ ശ്രമിച്ചെങ്കിലും, നാട്ടുകാർ സമ്മതിച്ചില്ല. ആരോപണ വിധേയൻ ആയ കസബ എ എസ് ഐ നേരിൽ സ്ഥലത്തു വരണം എന്നവശ്യപ്പെട്ടു പൊള്ളാച്ചി പാലക്കാട് പാതയിൽ നാട്ടുകാർ ഉപരോധം നടത്തി. സന്തോഷിന്റെ മരണത്തിൽ  എ എസ് ഐയുടെ പങ്കു വിശദമായി അന്വേഷിക്കുമെന്നു ഉറപ്പ് നൽകിയ ശേഷം ആണ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്താൻ അനുവദിച്ചത്. മൃതദേഹം പോസ്റ്റമരട്ടതിനായി പലകക്ഡ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

loader