Asianet News MalayalamAsianet News Malayalam

എസ്ബിഐ ജീവനക്കാരന്‍റെ ആത്മഹത്യ: ആരോപണവുമായി ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ

എസ്ബിഐ ജീവനക്കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ.

Suicide of sbi employee bank employees association against union
Author
Kerala, First Published Feb 17, 2019, 8:07 AM IST

കൊച്ചി: എസ്ബിഐ ജീവനക്കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ. ഇടത് അനുകൂല സംഘടന നേതാവ് എൻഎസ് ജയൻ ബാങ്ക് കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത് യൂണിയനുമായി ബന്ധപ്പെട്ട മാനസിക പീഡനം കാരണമെന്നാണ് ആരോപണം.

പുത്തൻ കുരിശ് സ്വദേശിയും നാഷണൽ കോൺ ഫെഡറേഷൻ ഓഫ് ബാങ്ക് എംപ്ലോയീസ് ജില്ലാ സെക്രട്ടറിയുമായ എൻഎസ് ജയൻ ആത്മഹത്യ ചെയ്തിട്ട് പത്ത് ദിവസം പിന്നിടുകയാണ്. മരണകാരണം സംഘടനക്കുള്ളിലെ തർക്കവും, മാനസിക പീഡനവുമാണെന്ന് കാണിച്ച് ബന്ധുക്കൾ നേരത്തെ തന്നെ റേഞ്ച് ഐജിക്ക് പരാതി നൽകിയിരുന്നു. 

മാനസിക സംഘർഷങ്ങളിലേക്കും, ആത്മഹത്യയിലേക്കും, ജീവനക്കാരെ തള്ളിയിടുന്നത് എസ്ബിഐയുടെ തൊഴിലാളി വിരുദ്ധ നയമാണെന്ന് ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ കുറ്റപ്പെടുത്തി. ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത കോൺഗ്രസ് നേതാവ് വിഎം സുധീരൻ ജയന്‍റെ കുടുംബാംഗങ്ങളെയും കണ്ടു.

മരണകാരണം ഇതുവരെയും വ്യക്തമായിട്ടില്ലെന്നാണ് അന്വേഷണസംഘം പറയുന്നത്. ആത്മഹത്യയ്ക്ക് മുൻപ് ജയൻ വിളിച്ച ഫോൺ കോളുകൾ പരിശോധിച്ച് വരികയാണെന്നാണ് പൊലീസ് വിശദീകരിക്കുന്നു. 

Follow Us:
Download App:
  • android
  • ios