ഇന്നലെ രാവിലെ പത്തരയോടെയാണ് സെക്രട്ടറിയേറ്റിന്റെ മുന്നിലെ വന്‍ മരത്തില്‍ രണ്ടു പേരും സമീപത്തെ ബഹുനില കെട്ടിടത്തിനു മുകളില്‍ അഞ്ചു പേരും ആത്ഹത്യ ഭീഷണിമുഴക്കി തുടങ്ങിയത്. ഇന്ത്യന്‍ റിസര്‍വ്വ് ബറ്റാലയനിലേക്ക് നിയമനം കാത്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ കഴിഞ്ഞ ആറു ദിവസമായി സെക്രട്ടറിയേറ്റിനു മുന്നില്‍ നിരഹാര സമരത്തിലായിരുന്നു. തീരുമാനമാനമാകാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ആത്മഹത്യ ഭീഷണി. യുവാക്കളെ താഴെയറിക്കാനുള്ള ശ്രമം ഫലം കാണാത്തതിനെ തുടര്‍ന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും മുഖ്യമന്ത്രിയും ഉദ്യോഗസ്ഥാര്‍ത്ഥികളെ വിളിപ്പിച്ചു. സമരം നിര്‍ത്തി ചര്‍ച്ചയ്ക്കു തയ്യാറാകണമെന്ന ഉപാധി സമരക്കാര്‍ തള്ളി.
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം മരത്തിന് മുകളിലുണ്ടായിരുന്ന ഒരാള്‍ നിലത്തിറങ്ങി ആഭ്യന്തര സെക്രട്ടറി ഉദ്യോഗാര്‍ത്ഥികള്‍ കണ്ടിരുന്നു. നിയമനം വേഗത്തിലാക്കാന്‍ സര്‍ക്കതാരിനോട് ശുപാശ ചെയ്യാമമെന്ന് ആഭ്യന്തര സെക്രട്ടറി ഉറപ്പുനല്‍കി. ഇതിനിടെ അവശനായാ രണ്ടാമനെ ഫയര്‍ഫോഴ്സ് മരത്തില്‍ നിന്നും താഴെയിറക്കി. രേഖാമൂലം ഉറപ്പു നല്ക്കാതെ താഴെയിറങ്ങില്ലെന്ന് പ്രഖ്യാപിച്ചാണ് കെട്ടിടത്തിന് മുകളിലുള്ളവര്‍ സമരം തുടരുന്നത്.
ആറുമാസം മുമ്പ ഇതേ സംഘടയിലെ രണ്ടുപേര്‍ സെക്രട്ടേറിയറ്റിന് എതിര്‍വശത്തുള്ള മറ്റൊരു കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. അന്ന് ജില്ലാ കളക്ടറുടെ സാനിധ്യത്തില്‍ ചര്‍ച്ച നടത്തിയാണ് ഇവരെ അനുനയിപ്പിച്ച് താഴെയിറക്കിയത്. 2010ലാണ് ഇന്ത്യന്‍ റിസര്‍വ്വ് ബാറ്റാലിയനിലേക്ക് റാങ്ക് ലിസ്റ്റ് പ്രസദ്ധീകരിച്ചത്.
സെക്രട്ടേറിയറ്റിന് മുന്നില്‍ ആത്മഹത്യാ ഭീഷണി മുഴക്കിയവരെ താഴെയിറക്കി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
