ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് റോമിലേക്ക് പോകുന്നു. ഭൂകമ്പം തകര്‍ത്ത ഇറ്റലിയിലേക്കാണ് സുക്കര്‍ ബര്‍ഗിന്‍റെ യാത്ര. പ്രകൃതി ദുരന്തങ്ങളും മറ്റും സംഭവിക്കമ്പോള്‍ സോഷ്യല്‍ മീഡിയയിലെ കൂട്ടായ്മകള്‍ സന്നദ്ധസേവനം നടത്തുന്നത് പതിവാണ്. ഈ മാതൃക പിന്തുടര്‍ന്നാണ് ഫെയിസ്ബുക്ക് സിഇഒ നേരിട്ട് ദുരന്തമുഖത്തിറങ്ങുന്നത്.

ബുധനാഴ്ചയാണ് അദ്ദേഹം ഇറ്റലിയിലേക്ക് യാത്ര തിരിക്കുക. ഇറ്റലിയിലെത്തുന്ന തന്നോടു ജനങ്ങള്‍ക്ക് നേരിട്ട് ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം നല്‍കും എന്ന് സുക്കര്‍ബര്‍ഗ് അറിയിച്ചു. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് സിഇഓയുടെ അറിയിപ്പ്.

ഇതിനു മുമ്പ് ചൈനയിലേക്കായിരുന്നു ഇതേ മാതൃകയിലുള്ള സുക്കറിന്‍റെ യാത്ര. ഫെയ്‌സ് ബുക്കിലൂടെയും മറ്റും ജനങ്ങളുമായി നിരന്തരം സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്ന സുക്കര്‍ബര്‍ഗ് എന്നും ജനപ്രിയനാണ്.