സുനന്ദ പുഷ്ക്കർ ആത്മഹത്യ ചെയ്ത കേസിൽ വിചാരണക്കോടതി ഇന്ന് കുറ്റപത്രം പരിഗണിക്കും ജനപ്രതിനിധികളുടെ കേസുകൾ മാത്രം പരിഗണിക്കുന്ന പട്യാലയിലെ പ്രത്യേക കോടതിയിലാണ് വിചാരണ

ദില്ലി: സുനന്ദ പുഷ്ക്കർ ആത്മഹത്യ ചെയ്ത കേസിൽ വിചാരണക്കോടതി ഇന്ന് കുറ്റപത്രം പരിഗണിക്കും. ജനപ്രതിനിധികളുടെ കേസുകൾ മാത്രം പരിഗണിക്കുന്ന പട്യാലയിലെ പ്രത്യേക കോടതിയാണ് വിചാരണ നടത്തുന്നത്.

പൊലീസ് സമർപ്പിച്ച കുറ്റപത്രം ഫയലിൽ സ്വീകരിക്കണോയെന്ന കാര്യത്തിൽ കോടതി ഇന്ന് തീരുമാനമെടുക്കും. ഇത് സംബന്ധിച്ച പ്രാഥമിക വാദം കഴിഞ്ഞയാഴ്ച പൂർത്തിയായിരുന്നു.ആത്മഹത്യാ പ്രേരണക്ക് ശശി തരൂരിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് പൊലീസ് കോടതിയിൽ വാദിച്ചിരുന്നു.

കേസിൽ ശശി തരൂരിന് നോട്ടീസ് അയക്കുന്ന കാര്യത്തിലും കോടതി ഇന്ന് തീരുമാനമെടുക്കും.ആത്മഹത്യ പ്രേരണ, ഭർതൃപീഡനം എന്നീ കുറ്റങ്ങളാണ് ശശി തരൂരിനെതിരെ ചുമത്തിയിരിക്കുന്നത്.