പണ്ട് ഒരു ചലച്ചിത്രത്തില്‍ ജഗതി ചെയ്ത പ്രവര്‍ത്തി വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു വിദേശ വനിത റോഡില്‍ കാണിച്ചാലോ

ലണ്ടന്‍: പണ്ട് ഒരു ചലച്ചിത്രത്തില്‍ ജഗതി ചെയ്ത പ്രവര്‍ത്തി വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു വിദേശ വനിത റോഡില്‍ കാണിച്ചാലോ. ഞ്ചസ്റ്ററിലെ റോയ്‌ഡെല്‍ മിന്‍റോയിലെ തിരക്കേറിയ റോഡിലാണ് ലണ്ടന്‍ സ്വദേശിയായ ലില്ലി വില്ലേര്‍സ് തന്‍റെ കൊടുംകൃത്യം നടത്തിയത്. ബ്ലാക്ക് പൂളിലേയ്ക്ക് സണ്‍ബാത്തിന് പോകുകയായിരുന്നു യുവതി.

ഈ സമയം ഒരു ട്രക്ക് അപകടത്തില്‍ പെട്ട് ഗതാഗതം സ്തംഭിച്ചു. മണിക്കൂറുകള്‍ ഗതാഗതക്കുരുക്ക് അഴിയാതെ അങ്ങനെ ഇരിക്കുകയാണ്. ഇതോടെ ഇനി സണ്‍ബാത്തിനായി എന്തിനാണ് ബ്ലാക്ക് പൂള്‍ വരെ പോകുന്നത് എന്ന ചിന്ത യുവതിക്ക് ഉണ്ടായത്. പിന്നെ അമാന്തിച്ചില്ല പുതപ്പുമായി റോഡിലേക്ക് ഇറങ്ങി.

അടിവസ്ത്രം ഒഴികെ ബാക്കി എല്ലാ വസ്ത്രങ്ങളും ഉപേക്ഷിച്ച് നടുറോഡില്‍ പുതപ്പു വിരച്ചു യുവതി സൂര്യസ്നാനം തുടങ്ങി. ഇതോടെ പോലീസ് സ്ഥലത്ത് എത്തി ലിലി തിരികെ കാറില്‍ കയറി. പൊതുസ്ഥലത്ത് അപമര്യാദയായി പെരുമാറിയതിനും നഗ്നത പ്രദര്‍ശനം നടത്തിയതിനും ഇവര്‍ക്കെതിരെ പോലീസ് കേസ് എടുത്തു.