കേരളത്തില്‍ പ്രളയ ശേഷം കൊടും ചൂടാണ് അനുഭവപ്പെടുന്നത്. പ്രളയജലം കലങ്ങി മറിഞ്ഞ് ഒഴുകിയ ആറുകളും പുഴകളും അതിവേഗം വറ്റി വരളുന്ന അവസ്ഥയിലാണ്

കല്‍പ്പറ്റ: പ്രളയത്തിന് ശേഷം കടുത്ത വരള്‍ച്ച പിടിമുറുക്കുന്ന വയനാട്ടില്‍ രണ്ട് പേര്‍ക്ക് സൂര്യതപമേറ്റു. മൈലാടി സ്വദേശി ഇസ്മായില്‍ കമ്മനാട് (30), നടവയല്‍ സ്വദേശി ബിജു എന്നിവര്‍ക്കാണ് സൂര്യതപമേറ്റത്. ഹര്‍ത്താലായതിനാല്‍ കൂട്ടുകാരൊന്നിച്ച് വെണ്ണിയോട് മൈലാടിയിലെ വോളിബോള്‍ ഗ്രൗണ്ട് വൃത്തിയാക്കുന്നതിനിടെയാണ് ഇസ്മയിലിന് സൂര്യതപമേറ്റത്.

ഉച്ചക്ക് 1.45 ഓടെയാണ് സംഭവം. ഇദ്ദേഹം കമ്പളക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. വീട് വൃത്തിയാക്കുന്നതിനിടെയാണ് ബിജുവിന് സൂര്യതപമേറ്റത്. കേരളത്തില്‍ പ്രളയ ശേഷം കൊടും ചൂടാണ് അനുഭവപ്പെടുന്നത്. പ്രളയജലം കലങ്ങി മറിഞ്ഞ് ഒഴുകിയ ആറുകളും പുഴകളും അതിവേഗം വറ്റി വരളുന്ന അവസ്ഥയിലാണ്.