ലൈം​ഗികാരോപണ പരാതികൾ സത്യമാണെന്ന് തെളിഞ്ഞാൽ പ്രതികൾക്കെതിരെ കർശന നടപടിയായിരിക്കും ​കമ്പനി സ്വീകരിക്കുക എന്നും സിഇഒ വ്യക്തമാക്കി. 

വാഷിം​ഗ്ടൺ: ലൈം​ഗികാരോപണ വിവാദം ആരോപിച്ച് ​ഗൂ​ഗീൾ താക്കീത് നൽകി പുറത്താക്കിയ നാൽപത്തിയെട്ട് പേരിൽ പതിമൂന്ന് പേർ മുതിർന്ന ജീവനക്കാരെന്ന് സുന്ദർ പിച്ചൈ. കഴിഞ്ഞ രണ്ട് വർഷത്തിനിടയിലാണ് ഇത്രയും പേർക്ക് താക്കീത് ലഭിച്ചത്. ജീവനക്കാർക്ക് അയച്ച കത്തിലാണ് സുന്ദർ പിച്ചൈ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ലൈം​ഗിക അതിക്രമ പരാതി ഉയർന്നതിനെ തുടർന്ന് ആൻഡ്രോയിഡ് ഉപജ്ഞാതാവായ ആൻഡി റൂബിനെയും പുറത്താക്കിയിരുന്നു. 

പുറത്താക്കിയ ഒരാൾക്ക് പോലും ​ഗൂ​ഗിൾ നഷ്ടപരിഹാരം നൽകിയിട്ടില്ല. ലൈം​ഗികാരോപണ പരാതികൾ സത്യമാണെന്ന് തെളിഞ്ഞാൽ പ്രതികൾക്കെതിരെ കർശന നടപടിയായിരിക്കും ​കമ്പനി സ്വീകരിക്കുക എന്നും സിഇഒ വ്യക്തമാക്കി. ജീവനക്കാർക്ക് ഏത് വിധത്തിൽ വേണമെങ്കിലും കമ്പനിയോട് പരാതിപ്പെടാം. പേര് നൽകാതെ പരാതി നൽകിയാലും അതിനെതിരെ കർശനമായ നടപടി ഉണ്ടാകും. സുരക്ഷിതമായ തൊഴിലിടം ജീവനക്കാർക്ക് നൽകുക എന്നതാണ് ​ഗൂ​ഗിളിന്റെ ലക്ഷ്യം എന്നും സുന്ദർപിച്ചൈ വ്യക്തമാക്കി.