2011ൽ ചലച്ചിത്ര നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കാൻ ശ്രമിച്ച കേസിൽ പ്രതി സുനിൽ കുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും. എറണാകുളം സി ജെ എം കോടതിയിലാകും അപേക്ഷ നൽകുക. കഴിഞ്ഞ ദിവസം കാക്കനാട് ജില്ല ജയിലിൽ എത്തിയാണ് എറണാകുളം സെൻട്രൽ പൊലീസ് സുനിൽ കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഈ കേസിൽ കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.