കൊച്ചി: നടിയെ ആക്രമിച്ച് കേസിലെ മുഖ്യപ്രതി സുനില്‍കുമാറിനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ കോടതി ഉത്തരവ്. അങ്കമാലി മജിസേട്രേറ്റ് കോടതിയില്‍ സുനില്‍കുമാര്‍ നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് നടപടി. ജയിലിനകത്ത് തനിക്ക് ദേഹോപദ്രവം ഏല്‍ക്കുകയാണെന്നായിരുന്നു പരാതി. കേസില്‍ സിനിമ നടിയായ മാഡത്തിന്റെ പേര് വെളിപ്പെടുത്തുമെന്ന സുനില്‍കുമാറിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് സുനില്‍കുമാറിന്റെ ജയില്‍ മാറ്റം. ഇന്ന് കോടതിയില്‍ ഹാജരാക്കിയപ്പോഴും നടിയെ ആക്രമിച്ച കേസിന്റെ ഗൂഢാലോചനയില്‍ മാഡമുണ്ടെന്ന് സുനില്‍ ആവര്‍ത്തിച്ചെങ്കിലും പേര് വെളിപ്പെടുത്തിയില്ല. കേസില്‍ രമ്യ നമ്പീശന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. പോലീസ് ക്ലബ്ബില്‍ വിളിച്ചുവരുത്തിയാണ് മൊഴി രേഖപ്പെടുത്തിയത്.