കൊച്ചി: സണ്ണി ലിയോണിന്റെ സന്ദര്‍ശനുമായി ബന്ധപ്പെട്ട് സംഘാടകര്‍ക്കെതിരെ കേസെടുത്തു. സുരക്ഷാ ക്രമീകരണങ്ങളില്ലാതെ ഉദ്ഘാടനം നടത്തിയതു വഴി മണിക്കൂറുകളോളം ഗതാഗത സ്തംഭനം ഉണ്ടാക്കിയതിനാണ് കേസ്. സിറ്റി ട്രാഫിക് പൊലീസാണ് കേസെടുത്തത്. സംഘാടകരെ കൂടാതെ കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരെയും അനധികൃത പാര്‍ക്കിങ് നടത്തിയ 167 വാഹനങ്ങള്‍ക്കെതിരെയും ട്രാഫിക് പോലീസ് കേസെടുത്തു.