പ്രിയപ്പെട്ട സണ്ണി ലിയോണ്‍ ഞങ്ങള്‍ ഗുജറാത്തികള്‍ നവരാത്രിക്ക് സെക്‌സ് ചെയ്യാറില്ല, അതുകൊണ്ട് നിങ്ങളുടെ നവരാത്രി സ്‌പെഷ്യല്‍ കോണ്ടം ഞങ്ങള്‍ക്ക് വേണ്ട- ഗുജറാത്തില്‍ സണ്ണി ലിയോണ്‍ മോഡലായി പ്രദര്‍ശിപ്പിച്ച മാന്‍ ഫോര്‍സ് കമ്പനിയുടെ നവരാത്രി സ്‌പെഷ്യല്‍ കോണ്ടത്തിന്റെ പരസ്യത്തിന്് ഒരു പെണ്‍കുട്ടി കൊടുത്ത മറുപടിയാണിത്.
നവരാത്രി സ്‌പെഷ്യല്‍ കോണ്ടത്തിന്റെ നിരവധി പരസ്യങ്ങള്‍ ഗുജറാത്തില്‍ ഉടനീളം പ്രദര്‍ശിപ്പിച്ചതിനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ആചാര പ്രകാരമുള്ള നോമ്പ് കാലമാണ് ഹിന്ദുക്കള്‍ക്ക് നവരാത്രി എന്നും ഇക്കാലയളവില്‍ സെക്‌സ് ജീവിതത്തെ കുറിച്ച് അവര്‍ ചിന്തിക്കാറില്ലെന്നും ചിലര്‍ പറയുമ്പോള്‍.

ഹിന്ദു സമൂഹത്തെ അപമാനിക്കുന്നതാണ് പരസ്യമെന്ന് ചിലര്‍ പറയുന്നു. ഇതൊക്കെ പാശ്ചാത്യ രാജ്യങ്ങളില്‍ കാണിച്ചാല്‍ മതിയെന്നും സംസ്‌കാര സമ്പന്നരായ ഇന്ത്യക്കാരോട് ഇത്തരം കാര്യങ്ങള്‍ ചെയ്്ത് അവഹേളിക്കരുതെന്നാണ് ചിലരുടെ കമന്റ്. ചില കമ്പനികള്‍ നവരാത്രി ദിനത്തെ പരിഹസിച്ച് കോണ്ടത്തിന്റെ പരസ്യം ചെയ്യുന്നത് ന്യായീകരിക്കാന്‍ സാധിക്കുമോ എന്ന് മോദിയെ ടാഗ് ചെയ്ത് ചിലര്‍ പോസ്റ്റ് ചെയ്തിരിക്കുന്നു.
ഹിന്ദു സമൂഹത്തെ കളിയാക്കിയതിന് നിങ്ങള്‍ക്ക് ശിക്ഷ ലഭിക്കുമെന്നും കോണ്ടത്തിന്റെ പരസ്യം ഹിന്ദുക്കളെ മോശമായി ചിത്രീകരിക്കുന്നതായും കമന്റുകളുണ്ട്. എന്നാല്‍ സംഭവത്തെ ന്യായീകരിച്ചും ചിലര്‍ രംഗത്തുവരുന്നുണ്ട്. കഴിഞ്ഞ കാലങ്ങളിലെ കണക്കുകള്‍ നോക്കിയാല്‍ നവരാത്രി കാലയളവില്‍ ഗുജറാത്തില്‍ മാത്രം 20 മുതല്‍ 25 ശതമാനം വരെ കോണ്ടത്തിന്റ വില്‍പന വര്‍ധിപ്പിച്ചതായി പഠനങ്ങള്‍ ഉദ്ധരിച്ച് ഇവര്‍ വാദിക്കുന്നു.
എന്നാല്‍ ഇത്തരം കണക്കുകള്‍ ഗുജറാത്തികളെയും ഒരുപോലെ ഹിന്ദുക്കളെയും പരിഹസിക്കാന്‍ മനപ്പൂര്‍വ്വം സൃഷ്ടിച്ചതാണെന്നും മറുപക്ഷം വാദിക്കുന്നു. എന്തായാലും നവരാത്രി സ്‌പേഷ്യല്‍ കോണ്ടത്തിന്റെ പരസ്യത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ എതിര്‍ത്തും അനുകൂലിച്ചും ചര്‍ച്ചകള്‍ സജീവമാവുകയാണിപ്പോള്‍.
സംഭവത്തില്‍ ഉപഭക്തൃ കാര്യ മന്ത്രി രാം വിലാസ് പാസ്വാന് കത്തയിച്ചിരിക്കുകയാണ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് കോണ്‍ഫെഡറേഷന്‍. വളരെഅപക്വമായ മാര്‍ക്കറ്റിങ് തന്ത്രമാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നതെന്നും സാംസ്‌കാരിക മൂല്യങ്ങളെ തകര്‍ത്തെറിയുന്ന നടപടിയാണ് കമ്പനി സ്വീകരിച്ചതെന്നും കത്തില്‍ ആരോപിക്കുന്നുണ്ട്.
