പാറ്റ്ന: ബിഹാര്‍ പൊതു ആരോഗ്യ വകുപ്പിന്‍റെ കീഴിലെ എന്‍ജിനീയറിംഗ് ഡിപ്പാര്‍ട്ട്‌മെന്‍റ് നടത്തിയ ജൂനിയര്‍ എന്‍ജിനീയര്‍ യോഗ്യത പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയത് സണ്ണി ലിയോണ്‍. ഞെട്ടേണ്ട ബോളിവുഡ് നടിയല്ല അത്, ആള് വേറെയാണ്. നടി സണ്ണി ലിയോണ്‍ അല്ല. ആള് ബിഹാറിലെ എഞ്ചിനീയറായ യുവതിയാണ്. നടിയുടെ പേരുമായി വന്ന സാമ്യമാണ് അവരെ പ്രശസ്തയാക്കിയത്. 

സണ്ണി എന്നാണ് ഉദ്യോഗാര്‍ത്ഥിയുടെ പേര്. പിതാവിന്റെ പേരാണ് ലിയോണ്‍. ജൂനിയര്‍ എന്‍ജിനീയര്‍ പരീക്ഷയില്‍  98.5 പോയിന്‍റ് നേടിയാണ് ഇവര്‍ ഒന്നാം റാങ്ക് നേടിയത് എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.  73.5 എഡ്യൂക്കേഷന്‍ പോയിന്റും 25 എക്‌സ്പീരിയന്‍ പോയിന്റും അവര്‍ നേടിയിരുന്നു. 

സണ്ണി ലിയോണിന്റെ ആപ്ലിക്കേഷന്‍ ഐഡി ജെഇസി/00311211 എന്ന നമ്പറിലായിരുന്നു. യൂസര്‍ ഐഡി 2എവിആര്‍സിഡബ്യൂസിടി എന്നാണ്.  ബിഹാറിലെ ഒഴിവുവന്ന 214 ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍) പോസ്റ്റിലേക്ക് ജനുവരി 15 മുതല്‍ 31 വരെയാണ് പരീക്ഷ പനടത്തിയത്. പരീക്ഷാഫലം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് സണ്ണിയുടെ വാര്‍ത്ത ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയായത്.