ദേശീയ പാതയോരത്തെ മദ്യശാലകള്‍ അടച്ചുപൂട്ടുന്നതിനുള്ള സമയപരിധി നീട്ടിനല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷകള്‍ നാളെ പരിഗണിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. നാളെ ഉച്ചയ്‌ക്ക് ശേഷം മൂന്ന് മണിക്ക് ജസ്റ്റിസുമാരായ ചന്ദ്രചൂഡ്, നാഗേശ്വര്‍ റാവു എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക. തിങ്കളാഴ്ച കേസ് പരിഗണിക്കാന്‍ നിശ്ചയിച്ചിരുന്നെങ്കിലും പിന്നീട് അത് മാറ്റിവെച്ചു. കേസ് അടിയന്തിരമായി പരിഗണിക്കണമെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തക്കി ഇന്ന് കോടതിയില്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നാളെ കേസ് കേള്‍ക്കാന്‍ കോടതി തീരുമാനിച്ചത്.