അഭിഭാഷകര്‍ക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി ടിവി ചർച്ചകളിൽ ഇരുന്നു വായിൽ തോന്നിയത് പറയുന്നുവെന്ന് കോടതി സുപ്രീം കോടതിയെ മുൻപില്ലാത്തവിധം നശിപ്പിക്കുന്നു ഒരു അമ്പുകൊണ്ട് എല്ലാവരെയും കൊല്ലാനാണ് ശ്രമമെന്നും കോടതി
ദില്ലി: ചാനല് ചര്ച്ചകളില് പങ്കെടുക്കുന്ന അഭിഭാഷകര്ക്കെതിരെ രൂക്ഷ വിമര്ശനവുമായി സുപ്രീംകോടതി. ടിവി ചർച്ചകളിൽ അഭിഭാഷകർ അടക്കമുള്ളവർ കോടതിയെ അധിക്ഷേപിക്കുകയാണെന്ന് സുപ്രീംകോടതി വിമര്ശിച്ചു.
ടിവി ചര്ച്ചകളിൽ ഇരുന്ന് വായിൽ തോന്നിയത് പറയുന്ന അവസ്ഥയാണ് ഉള്ളതെന്ന് ജസ്റ്റിസുമാരായ അരുണ്മിശ്ര, യു.യു.ലളിത് എന്നിവരടങ്ങിയ ബെഞ്ച് വിമര്ശിച്ചു. ഒരു അമ്പുകൊണ്ട് എല്ലാവരെയും ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. കോടതി ഉണ്ടെങ്കിലെ അഭിഭാഷകരും ഉള്ളുവെന്ന് ഓര്ക്കണമെന്ന പരാമര്ശവും ജഡ്ജിമാര് നടത്തി.
സുപ്രീം കോടതിയെ മുൻപില്ലാത്തവിധം നശിപ്പിക്കുകയാണ് ഇക്കൂട്ടരെന്നും കോടതി വിമര്ശിച്ചു. കോടതി ഉണ്ടെങ്കിലേ അഭിഭാഷകർ നിലനിൽക്കൂവെന്ന് എല്ലാവരും ഓർക്കണമെന്നും സുപ്രീംകോടതി പറഞ്ഞു.
