ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഈ കേസ് പരിഗണിക്കുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ ഇടപെടാന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. 

ദില്ലി: സിറോ മലബാര്‍ സഭ ഭൂമി ഇടപാടില്‍ കര്‍ദിനാളിനെതിരായ ആരോപണം ഗൗരവതരമെന്ന് സുപ്രീംകോടതി. ഭൂമിയിടപാട് കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കിയ ഹൈക്കോടി ഡിവിഷന്‍ ബെഞ്ചിന്റെ നടപടിക്കെതിരായുള്ള ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതി ഈ നിരീക്ഷണം നടത്തിയത്. 

അതേസമയം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഈ കേസ് പരിഗണിക്കുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ ഇടപെടാന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. 

കര്‍ദിനാള്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ അന്വഷണം ആവശ്യപ്പെട്ട് ഷൈന്‍ വര്‍ഗ്ഗീസും, ഇടനിലക്കാരനെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാര്‍ട്ടിന്‍ പയ്യപ്പള്ളിലുമാണ് സുപ്രീംകോടതിയെ സമീപിച്ചത്. 

വാദങ്ങള്‍ ഹൈക്കോടതി അംഗീകരിച്ചില്ലെങ്കില്‍ ഒപ്പമുണ്ടാവുമെന്ന് ഉറപ്പു നല്‍കിയാണ് സുപ്രീംകോടതി രണ്ട് ഹര്‍ജികളും തീര്‍പ്പാക്കിയത്.