ദില്ലി: സര്‍ക്കാര്‍ സര്‍വ്വീസ് ക്വാട്ടയിലൂടെ ഈ വര്‍ഷം നടത്തിയ മെഡിക്കല്‍ പി.ജി. പ്രവേശനങ്ങള്‍ സുപ്രീംകോടതി റദ്ദാക്കി. കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിലെ പ്രവേശനമാണ് സുപ്രീംകോടതി റദ്ദാക്കിയത്. മെഡിക്കല്‍ പി.ജി. പ്രവേശനത്തിന് ഏകീകൃത പ്രവേശന പരീക്ഷയാകണം മാനദണ്ഡമെന്ന സുപ്രീംകോടതി വിധി നിലനില്‍ക്കെ ഉത്തര്‍പ്രദേശ് ഉള്‍പ്പെടയുള്ള സംസ്ഥാനങ്ങള്‍ സര്‍വ്വീസ് ക്വാട്ടപ്രാകാരം ഈ വര്‍ഷം പി.ജി. പ്രവേശനം നടത്തിയിരുന്നു.
അതിനെതിരെയുള്ള കോടതി അലക്ഷ്യ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് സര്‍വ്വീസ് പി.ജി. പ്രവേശനങ്ങള്‍ സുപ്രീംകോടതി റദ്ദാക്കിയത്. സുപ്രീം കോടതി നിര്‍ദ്ദേശം അംഗീകരിച്ചായിരുന്നു കേരളത്തില്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കിയത്.
