നോട്ട് പിന്‍വലിച്ചതിനെ അതിരൂക്ഷമായി വിമര്‍ശിച്ച സുപ്രീംകോടതി സാധാരണക്കാരുടെ ആശങ്ക നിസാരമായി കാണാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി. കഴിഞ്ഞ തവണ വാദം കേട്ടപ്പോള്‍ നോട്ടുകള്‍ മാറ്റാനുള്ള പരിധി 4500 ആയി ഉയര്‍ത്തിയെന്ന് അറിയിച്ച കേന്ദ്രസര്‍ക്കാര്‍ 2000 ആയി കുറച്ചതെന്തിനെന്നും കോടതി ചോദിച്ചു. 

100 രൂപയുടെ ക്ഷാമം നേരിടാന്‍ കാരണമെന്തെന്നും ചീഫ് ജസ്റ്റിസ് ടി എസ് ഠാകൂര്‍ ആരാഞ്ഞു.ഇത്തരം സാഹചര്യം രാജ്യത്ത് കലാപത്തിന് കാരണമായേക്കാം. എന്നാല്‍ സാധാരണക്കാര്‍ ബുദ്ധിമുട്ടുന്നില്ലെന്ന് അറ്റോണി ജനറല്‍ വിശദീകരിച്ചെങ്കിലും സാധാരണക്കാര്‍ ബുദ്ധിമുട്ടുന്നുവെന്നത് യാഥാര്‍ത്ഥ്യമാണെന്ന് കോടതി വ്യക്തമാക്കി. 

വിവിധ ഹൈക്കോടതിയിലെ കേസുകള്‍ സ്റ്റേ ചെയ്യണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കോടതി സമീപിക്കുന്നത് സ്വാഭാവികമാണെന്ന് കോടതി നിരീക്ഷിച്ചു എന്നാല്‍ കേസുകള്‍ ഒരു കോടതിയില്‍ കേള്‍ക്കണമെന്ന ആവശ്യം പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.