ദില്ലി: ദേശീയപാതയിലെ 5 സ്റ്റാർ ഹോട്ടലുകളിലെ മദ്യനിരോധനം കാരണം രാജ്യത്ത് 10 ലക്ഷം പേർ തൊഴിൽ രഹിതരാകുമെന്ന് നീതീ ആയോഗ് സിഇഒ അമിതാബ് കാന്ത്. ഉത്തരേന്ത്യയിൽ മാത്രം 35,000 സ്ഥാപനങ്ങൾ അടച്ച് പൂട്ടുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. 

തൊഴിൽ സാധ്യത കൂടുതലുള്ള വിനോദസഞ്ചാരമേഖലയെ എന്തിനാണ് കൊല്ലുന്നതെന്നും അദ്ദേഹം ചോദിച്ചു. സുപ്രീംകോടതിവിധിയെ തുടർന്ന് ദേശീയപാതകളിലെ ഫൈവ് സ്റ്റാർ ഹോട്ടലുകളിലെ ബാറുകൾ അടച്ചത് വിനോദസഞ്ചാരമേഖലയെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.