കടല്‍ കൊലക്കേസില്‍ ഇറ്റാലിയന്‍ നാവികന്‍ മാസിമിലാനോ ലാത്തോറെക്ക് മടങ്ങിവരാനുള്ള തീയതി സെപ്റ്റംബര്‍ 30 വരെ സുപ്രീം കോടതി നീട്ടി നല്‍കി. ഒരു വര്‍ഷമായി കാലാവധി നീട്ടി നല്‍കണമെന്നായിരുന്നു ഇറ്റലി ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യം സുപ്രീംകോടതി തള്ളി. സെപ്റ്റംബര്‍ 30നകം ലത്തോറെ തീരിച്ചെത്തുമെന്ന ഉറപ്പ് എഴുതി നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ഏപ്രില്‍ 30 വരെയായിരുന്നു നേരത്തെ ലാത്തോറക്ക് മടങ്ങിവരാന്‍ നല്‍കിയിരുന്ന കാലാവധി. പക്ഷാഘാതം പിടിപെട്ടതിനെ തുടര്‍ന്ന് ചികിത്സക്കായാണ് ഇയാള്‍ക്ക് നാട്ടില്‍ പോകാന്‍ അനുമതി നല്‍കിയത്.