Asianet News MalayalamAsianet News Malayalam

കേരളത്തെ സഹായിക്കാൻ സുപ്രീം കോടതിയും

സുപ്രീം കോടതിയിലെ ഇരുപത്തഞ്ച് ജഡ്ജിമാരാണ് 25000 രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ തീരുമാനിച്ചിരിക്കുന്നത്. 

supreme court financially supports kerala
Author
Trivandrum, First Published Aug 21, 2018, 12:02 AM IST

ദില്ലി: കേരളത്തെ ദുരിതക്കയത്തിൽ നിന്ന് കര കയറ്റാൻ സുപ്രീം കോടതിയും കൈ കോർക്കുന്നു. സുപ്രീം കോടതിയിലെ ഇരുപത്തഞ്ച് ജഡ്ജിമാരാണ് 25000 രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ തീരുമാനിച്ചിരിക്കുന്നത്. അറ്റോർണി ജനറൽ കെ.കെ. വേണു​ഗോപാലാണ് കേരളത്തിന്റെ പ്രളയക്കെടുതികൾ സുപ്രീം കോടതിയുടെ ശ്രദ്ധയിൽ കൊണ്ടു വന്നത്. 

പ്രളയത്തിൽ ഒരു കോടിയോളം ആളുകൾക്ക് വീട് നഷ്ടമായിട്ടുണ്ട്. സംസ്ഥാനത്തിന്റെ മൊത്തം നഷ്ടം ഇരുപതിനായിരം കോടി രൂപയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എജി ഒരുകോടി രൂപ സംഭാവന നൽകിയിരുന്നു. ലോകത്തിന്റെ തന്നെ പലയിടങ്ങളിൽ നിന്ന് കേരളത്തിന് ദുരിത സഹായമെത്തിച്ചേരുന്നുണ്ട്. സുപ്രീം കോടതിയിലെ തന്നെ മറ്റ് അഭിഭാഷകരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിരുന്നു. 

Follow Us:
Download App:
  • android
  • ios