ആഘോഷങ്ങൾ മാത്രമല്ല മറിച്ച്, ജനങ്ങളുടെ ആരോഗ്യവും പരിസ്ഥിതിയുമാണ് പരിഗണിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. മലിനീകരണം തടയാൻ ഇതുവരെ സ്വീകരിച്ച നടപടികൾ സർക്കാർ കോടതിയെ അറിയിച്ചു.
ദില്ലി: പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി. ഉത്തരവുകൾ നടപ്പാക്കാത്തതിൽ ദില്ലി സർക്കാരിനെയും എയർ ക്വാളിറ്റി മാനേജ്മെന്റിനെയും കോടതി വിമർശിച്ചു. ഉത്തരവുകൾ നടപ്പാക്കാതെ സുപ്രീംകോടതിയെ പരിഹസിക്കുന്നുവെന്ന് വിമർശിച്ച കോടതി വായുമലിനീകരണം കൂടിയ മേഖലകളിൽ പരിശോധന നടത്തിയോ എന്നും ചോദിച്ചു. പടക്ക വിൽപ്പന നിയന്ത്രിച്ചാൽ മാത്രം മലിനീകരണം തടയാനാവില്ലെന്നും പടക്കങ്ങളുടെ നിരോധനമല്ല, നിയന്ത്രണമാണ് വേണ്ടതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. പടക്കങ്ങൾ പൊട്ടിക്കാൻ അനുമതിയുള്ള രണ്ട് ദിവസങ്ങളിൽ പ്രത്യേക നിരീക്ഷണം നടത്തണം. ആഘോഷങ്ങൾ മാത്രമല്ല മറിച്ച്, ജനങ്ങളുടെ ആരോഗ്യവും പരിസ്ഥിതിയുമാണ് പരിഗണിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. മലിനീകരണം തടയാൻ ഇതുവരെ സ്വീകരിച്ച നടപടികൾ സർക്കാർ കോടതിയെ അറിയിച്ചു.





