ദില്ലി: സ്വകാര്യത സംരക്ഷിച്ചുവേണം ആധാര്‍ ഉപയോഗിക്കാനെന്ന് സുപ്രീം കോടതി നിരീക്ഷണം. സബ്സിഡികള്‍ക്ക് വേണ്ടി മാത്രമാണോ അതോ മറ്റ് കാര്യങ്ങള്‍ക്കും ആധാര്‍ ഉപയോഗിക്കാന്‍ ആകുമോയെന്ന് നിശ്ചയിക്കണമെന്നും കോടതി പറഞ്ഞു.
ഉദ്ദേശിച്ച ആവശ്യങ്ങള്‍ക്ക് മാത്രം ആധാര്‍ ഉപയോഗിച്ചാല്‍ വിവരങ്ങള്‍ ചോരുന്നത് മൂലമുളള അപകടങ്ങള്‍ തടയാന്‍ ആകില്ലേയെന്നും കോടതി ചോദിച്ചു.
