കത്വ പ്രതികളെ പിന്തുണച്ച് റാലി നടത്തിയ അഭിഭാഷകർക്കെതിരെ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു

ദില്ലി: ജമ്മു കശ്മീരിലെ കത്വ കൊലപാതക കേസിലെ പ്രതികളെ പിന്തുണച്ച് റാലി നടത്തിയ ജമ്മു കശ്മീർ പ്രദേശിക അഭിഭാഷകർക്ക് എതിരെ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. പെണ്‍കുട്ടിയുടെ അഭിഭാഷകയ്ക്ക് സുരക്ഷ ഉറപ്പാക്കണമെന്നും പൊലീസിന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് നിർദ്ദേശംനല്‍കി.

Add Asianetnews as a Preferred SourcegooglePreferred

ജമ്മു ബാർ അസോസിയേഷന് കോടതി നോട്ടീസ് നല്‍കി. ജമ്മു പ്രാദേശിക അഭിഭാഷകരെ സുപ്രീംകോടതിയുടെ താക്കീത് ചെയ്തു. നീതി നടപ്പാക്കുന്നത് തടസപ്പെടുത്താൻ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.

പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് ജമ്മുകശ്മീരില്‍ ബക്കര്‍വാള്‍ സമൂഹത്തിന്റെ പ്രക്ഷോഭം വ്യാപകമായിരുന്നു. ഈ പ്രക്ഷോഭങ്ങല്‍ക്കൊടുവില്‍ ജനുവരി 22നാണ് കേസ് ക്രൈംബ്രാഞ്ചിനു കൈമാറുന്നത്. 

ഇതിനിടെ പ്രതിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഹിന്ദു ഏക്ത മഞ്ച് എന്ന സംഘടനയുടെ നേതൃത്വത്തില്‍ ഫെബ്രുവരിയിലായിരുന്നു ദേശീയ പതാക ദുരുപയോഗം ചെയ്തുകൊണ്ടുള്ള പ്രതിഷേധം.