ദില്ലി: കളളിനെ മദ്യത്തിന്‍റെ പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ അബ്കാരി നിയമത്തില്‍ ഭേദഗതി വരുത്തിക്കൂടെ എന്ന് സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി. അങ്ങനെയെങ്കില്‍ കളളുഷാപ്പുകളുടെ ദൂരപരിധി പ്രശ്നം ഒഴിവാകുമല്ലോ എന്നും കോടതി ചോദിച്ചു.

കളളുഷാപ്പുകളുടെ ദൂരപരിധി സംബന്ധിച്ച വിവരങ്ങള്‍ നല്‍കാനും സംസ്ഥാന സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. കേസ് ഫെബ്രുവരി 16ന് വീണ്ടും പരിഗണിക്കും.