ദില്ലി:ഹര്‍ത്താല്‍ നിരോധിക്കാനാകില്ലെന്ന് സുപ്രീംകോടതി. പ്രതിഷേധം മൗലിക അവകാശമാണെന്ന് ജെ.എസ്.ഖെഹാര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഹര്‍ത്താലും പണിമുടക്കും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട പൊതുതാല്‍പര്യഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി. അഭിഭാഷകനായ ഷാജി ജെ.കോടംകണ്ടത്താണ് പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്. മുൻപും സമാന ആവശ്യം ഉന്നയിച്ച ഹർജികൾ സുപ്രീം കോടതി തള്ളിയിരുന്നു.