ജഡ്ജിമാര്‍ക്കെതിരെയല്ല സംവിധാനത്തിനെതിരെയാണ് ജേക്കബ് തോമസിന്‍റെ വിമര്‍ശനമെന്നും സുപ്രീംകോടതി പറ‍ഞ്ഞു.
ദില്ലി: ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ കേസ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ജഡ്ജിമാര്ക്കെതിരെയല്ല സംവിധാനത്തിനെതിരെയാണ് ജേക്കബ് തോമസിന്റെ വിമര്ശനമെന്നും സുപ്രീംകോടതി പറഞ്ഞു.
കേരള ഹൈക്കോടതിയുടെ കോടതി അലക്ഷ്യനടപടി ചോദ്യം ചെയ്ത് മുന് വിജിലന്സ് ഡയറക്ടര് ജേക്കബ് തോമസ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി ജഡ്ജിമാര്ക്കെതിരെ താന് ആരോപണം ഉന്നയിച്ചിട്ടില്ലെന്ന് കാണിച്ചാണ് അദ്ദേഹം സുപ്രീം കോടതിയില് ഹര്ജി നല്കിയിരിക്കുന്നത്.
കേന്ദ്ര വിജിലന്സ് കമ്മീഷന് അയച്ച പരാതിയില് ഹൈക്കോടതി ജഡ്ജിമാര്ക്കെതിരെ ആരോപണം ഉന്നയിക്കുകയും പരാതി മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തതിനായിരുന്നു തോമസ് ജേക്കബിനെതിരെ കോടതിയലക്ഷ്യ നടപടികള് തുടങ്ങിയത്.
