ദില്ലിയിൽ കാലാവധി കഴിഞ്ഞ വാഹനങ്ങൾ ഉപയോഗിക്കുന്നത് വിലക്കി സുപ്രീംകോടതി. ദില്ലിയിൽ പതിനഞ്ച് വർഷത്തിൽ അധികം പഴക്കമുള്ള പെട്രോൾ വാഹനങ്ങളും പത്ത് വർഷത്തിലധികം പഴക്കമുള്ള ഡീസൽ വാഹനങ്ങളും നിരോധിച്ച ദേശീയ ഹരിത ട്രൈബ്യൂണൽ വിധി സുപ്രീംകോടതി ശരിവച്ചു.  

ദില്ലി: ദില്ലിയിൽ കാലാവധി കഴിഞ്ഞ വാഹനങ്ങൾ ഉപയോഗിക്കുന്നത് വിലക്കി സുപ്രീംകോടതി. ദില്ലിയിൽ പതിനഞ്ച് വർഷത്തിൽ അധികം പഴക്കമുള്ള പെട്രോൾ വാഹനങ്ങളും പത്ത് വർഷത്തിലധികം പഴക്കമുള്ള ഡീസൽ വാഹനങ്ങളും നിരോധിച്ച ദേശീയ ഹരിത ട്രൈബ്യൂണൽ വിധി സുപ്രീംകോടതി ശരിവച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അന്തരീക്ഷ മലിനീകരണം തടുക്കാനാവാത്ത സ്ഥിതി അതീവ ഗുരുതരമാണെന്ന് കോടതി നിരീക്ഷിച്ചു. പഴക്കം ചെന്ന വാഹനങ്ങളുടെ പട്ടിക മലിനീകരണ നിയന്ത്രണ ബോർഡിന്‍റെയും ഗതാഗത വകുപ്പിന്‍റെയും വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കണമെന്ന് നിർദ്ദേശം നൽകി. വായുമലീനികരണം രൂക്ഷമാകുന്നത് ആശങ്കാജനകമെന്ന് കോടതി, സമൂഹ മാധ്യമങ്ങൾ വഴി മലിനീകരണത്തെ കുറിച്ചുള്ള പരാതികൾ അറിയിക്കാൻ സംവിധാനം ഒരുക്കണമെന്ന് കേന്ദ്രമലിനീകരണ നിയന്ത്രണ ബോർഡിന് നിർദ്ദേശം നൽകി.