ന്വേഷ പുരോഗതി അറിയിക്കാന്‍ സര്‍ക്കാരിനോട് സുപ്രീംകോടതി

ദില്ലി:ഓര്‍ത്തഡോക്സ് വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമായില്ല. അന്വേഷ പുരോഗതി അറിയിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അതിന് ശേഷം മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. ഒന്നും നാലും പ്രതികളാണ് ജാമ്യാപേക്ഷയുമായി സുപ്രീംകോടതിയെ സമീപിച്ചത് . ആഗസ്റ്റ് ആറിന് കേസ് വീണ്ടും പരിഗണിക്കുമെന്നും അതുവരെ അറസ്റ്റ് ചെയ്യരുതെന്നും സുപ്രീംകോടതി പറഞ്ഞു.

കുമ്പസാര രഹസ്യം പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഓർത്തഡോക്സ്‌ വൈദികൻ ജോബ് മാത്യുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. കര്‍ശന വ്യവസ്ഥകളോടെയാണ് ജാമ്യം. പാസ്പോർട്ട് വിചാരണക്കോടതിയിൽ സമർപ്പിക്കണം, ആഴ്ചയിൽ രണ്ടു ദിവസം അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണം, ഇരയെയോ ബന്ധുക്കളെയോ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളാണ് കോടതി നിര്‍ദേശിച്ചത്. 

അതേസമയം കൊട്ടിയൂർ പീഡനക്കേസിൽ വിചാരണയ്ക്ക് സ്റ്റേ ഇല്ല. കേസ് പരിഗണിക്കുന്നത് അടുത്ത വ്യാഴാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്.