രാജ്യത്ത് 45 പദ്ധതികൾക്ക് രാഷ്ട്രീയ നേതാക്കളുടെ പേരുണ്ടെന്ന് കോടതി

ദില്ലി:തമിഴ്നാട്ടിലെ സർക്കാർ പദ്ധതികൾക്ക് സ്റ്റാലിന്റെ പേരാകാമെന്ന് സുപ്രീംകോടതി.ഡിഎംകെ സർക്കാരിന് സുപ്രീം കോടതിയിൽ വിജയം.മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി.രാജ്യത്ത് 45 പദ്ധതികൾക്ക് രാഷ്ട്രീയ നേതാക്കളുടെ പേരുണ്ടെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.ഒരു പദ്ധതിക്കെതിരെ മാത്രം പരാതി എന്തിനെന്നു കോടതി ചോദിച്ചു.പരാതിക്കാരനായ AIADMK എംപിക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി.ഇത് സംസ്ഥാനത്തെ ക്ഷേമപദ്ധതിക്ക് ഉപയോഗിക്കാനും കോടതി ഉത്തരവിച്ചു

‘ ഉങ്കളുടൻ സ്റ്റാലിൻ ‘പദ്ധതിക്കെതിരെ ആണ് പരാതി നൽകിയത്.പരാതിക്കാരനായ സി.വി.ഷണ്മുഖം എംപിക്ക് കോടതിയുടെ രൂക്ഷ വിമർശനം. രാഷ്ട്രീയമായ കണക്കു തീർക്കാൻ കോടതിയെ ഉപയോഗിക്കരുതെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് മുന്നറിയിപ്പ നല്‍കി