ദില്ലി: സൗമ്യവധക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജിയിന്മേലുളള സുപ്രീംകോടതിയുടെ ഉത്തരവ് ഇന്ന് പുറത്തിറങ്ങും.
ഇന്നലെ യാണ് ചീഫ് ജസ്റ്റിസ് ജെ.എസ്.കെഹാര്‍ ജസ്റ്റിസുമാരായ ദീപക് മിശ്ര, ജെ.ചലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, യു.യു.ലളിത്, പി.സി.പന്ഥ് എന്നിവരടങ്ങിയ ആറംഗ ബെഞ്ച് ഹര്‍ജി പരിഗണിച്ചത്.
ജഡ്ജിമാര്‍ മാത്രമിരുന്ന് എടുത്ത തീരുമാനം ഉത്തരവായി ഇറങ്ങുമ്പോള്‍ മാത്രമെ വ്യക്തമാകൂ ഹര്‍ജി ഫയലില്‍ സ്വീകരിക്കാന്‍ തീരുമാനിച്ചാല്‍ പിന്നീട് കേസിലെ കക്ഷികള്‍ക്ക് കോടതി നോട്ടീസ് അയക്കും. കേസില്‍ സംസ്ഥാന സര!്ക്കാര്‍ നല്‍കിയ പുനഃപരിശോധന ഹര്‍ജി തുറന്ന കോടതിയില്‍ വാദം കേട്ടാണ് സുപ്രീംകോടതി തള്ളിയത്. തിരുത്തല്‍ ഹര്‍ജികൂടി തള്ളിയാല്‍ ഈ കേസില്‍ മറ്റ് വഴികളൊന്നും സര്‍ക്കാരിന് മുമ്പിലില്ല.
