പൊലീസ് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയത് ചോദ്യം ചെയ്ത് മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍ നല്‍കിയ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. കാര്യപ്രാപ്തിയില്ലാത്ത ഉദ്യോഗസ്ഥനാണ് സെന്‍കുമാറെന്നും ജനങ്ങള്‍ക്ക് പൊലീസിലുള്ള വിശ്വാസം നഷ്‌ടമാകാതിരിക്കാനാണ് ഡി.ജി.പിയെ മാറ്റിയതെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചത്. എന്നാല്‍ സര്‍ക്കാര്‍ വാദം വാസ്തവ വിരുദ്ധവും ഇരട്ടത്താപ്പുമാണെന്നാണ് സെന്‍കുമാറിന്റെ സത്യവാങ്മൂലം. കേസില്‍ സര്‍ക്കാരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ഹാജരാകും.