ന്യൂഡല്‍ഹി: പാതയോരത്തെ മദ്യശാല നിരോധനം സര്‍ക്കാരിന്‍റെ തീരുമാനത്തിന് വിട്ടെന്ന് സുപ്രീം കോടതി. പഞ്ചായത്തുകള്‍ക്ക് ഇളവ് നല്‍കുന്ന കാര്യവും സംസ്ഥാന സര്‍ക്കാരിന് തിരുമാനിക്കാം. നഗരത്തില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഇടങ്ങളില്‍ ബാര്‍ തുറക്കാം.

ബാറുകള്‍ അനുവദിക്കുന്നതിന് മുന്‍സിപ്പല്‍ പരിധിയില്‍ സുപ്രീംകോടതി നേരത്തെ ഇളവ് നല്‍കിയിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് നിയന്ത്രണ ഉത്തരവ് ഭേദഗതി ചെയ്തത്.