ജഡ്ജിമാരെ നിയമിക്കുന്നതിന് കൊളീജിയത്തിന് പകരം സംവിധാനം കൊണ്ടുവരണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ഹ‍ര്‍ജിക്കാരുടെ വാദം നിലനില്‍ക്കുന്നത‍ല്ലെന്ന് കോടതി വ്യക്തമാക്കി.

സുപ്രീംകോടതിയിലേയും ഹൈക്കോടതിയിലേയും ജഡ്ജി നിയമനത്തിലും സ്ഥലംമാറ്റത്തിലും സുതാര്യത ഉറപ്പുവരുത്താന്‍ സ്വതന്ത്രസംവിധാനം വേണമെന്നാവശ്യപ്പെട്ട് നാഷണല്‍ ലോയേഴ്‌സ് ക്യാമ്പയിനാണ് പൊതുതാത്പര്യ ഹര്‍ജിയുമായി സുപ്രീംകോടതിയിലെത്തിയത്. ജഡ്ജിമാരുടെ സ്വന്തക്കാരെ ജഡ‍്ജിമാരായി നിയമിക്കുന്നത് പുതിയ സംവിധാനം ഉണ്ടാകും വരെ നിര്‍ത്തണിവയ്‌ക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഹര്‍ജി തള്ളിയ കോടതി വാദത്തിന് നിയമസാധുതയില്ലെന്ന് വ്യക്തമാക്കി. ജഡ്ജിമാരുടെ നിയമനത്തിന് പ്രത്യേക സമിതി രൂപീകരിക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. സമിതിക്ക് ഭരണഘടനാ സാധുത ഉണ്ടാകില്ല. ഭരണഘടന ഭേദഗതി ചെയ്യാന്‍ കോടിക്കാകില്ല. കോടതിയുടെ അധികാരപരിധിക്ക് പുറത്തുള്ള വിഷയനമാണിത്, കൊളീജിയത്തിന് പകരം ദേശീയ ജുഡുഷ്യല്‍ നിയമന കമ്മിഷന്‍ രൂപീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതിനുള്ള നടപടി ക്രമങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുകോുനമ്പോള്‍ ഇക്കാര്യത്തില്‍ ഇടപെടാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.