സോഷ്യല്‍ മീഡിയ ഹബ് സ്ഥാപിക്കുന്നതിന് എതിരെ സുപ്രീംകോടതി.
ദില്ലി: സോഷ്യല് മീഡിയ ഹബ് സ്ഥാപിക്കുന്നതിന് എതിരെ സുപ്രീംകോടതി. സമൂഹമാധ്യമ നിരീക്ഷണത്തിനുള്ള കേന്ദ്രസർക്കാർ പദ്ധതിയിൽ സുപ്രീം കോടതി ആശങ്കയറിയിച്ചു. സമൂഹ മാധ്യമങ്ങളിൽ ഉള്ളടക്കങ്ങൾ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്താൽ സർക്കാർ നിരീക്ഷണത്തിന് കീഴിലാകും രാജ്യമെന്നും കോടതി പറഞ്ഞു.
നിരീക്ഷണത്തിനായി സോഷ്യൽ മീഡിയ ഹബ് സ്ഥാപിക്കുന്നത് എതിരായ ഹർജിയിൽ സുപ്രീം കോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചു. രണ്ടാഴ്ചയ്ക്കകം കേന്ദ്രം മറുപടി അറിയിക്കണമെന്നും കോടതി പറഞ്ഞു. തൃണമൂൽ കോൺഗ്രസ് നേതാവ് മൊഹുവ മൊയിത്രയാണ് കോടതിയെ സമീപിച്ചത്. സർക്കാർ നീക്കം വ്യക്തികളുടെ അഭിപ്രായ സ്വാതന്ത്രത്തിൽ അടക്കം കൈകടത്താനെന്ന് ആരോപിച്ചാണ് ഹർജി.
കേസിൽ കോടതിയെ സഹായിക്കുന്നതിനായി അറ്റോർണി ജനറൽ കെ.കെ വേണുഗോപാലിന് ചീഫ് ജസ്റ്റിസ് നിർദ്ദേശം നൽകി.
