കേസില്‍ പ്രതികളായ ഡോക്ടര്‍മാര്‍ക്കെതിരായ ആരോപണം ഗൗരവമുളളതെന്ന് സുപ്രീംകോടതി. 

ദില്ലി: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വൈദികന്‍ പീഡിപ്പിച്ച കേസില്‍ പ്രതികളായ ഡോക്ടര്‍മാര്‍ക്കെതിരായ ആരോപണം ഗൗരവമുളളതെന്ന് സുപ്രീംകോടതി. വിചാരണ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ നല്‍കിയ ഹര്‍ജിയിലാണ് പരാമര്‍ശം. കേസ് വാദം കേള്‍ക്കലിനായി ഈ മാസം 26ലേക്ക് മാറ്റി. 

പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ഫാദര്‍ റോബിന്‍ വടക്കുംചേരി ഒന്നാം പ്രതിയെന്ന് കണ്ടെത്തിയിരുന്നു. കേസില്‍ ഫാ. റോബിനെ പോക്‌സോ നിയമപ്രകാരമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. റോബിന് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല.