ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സര്‍‌ക്കാര്‍ സുപ്രീംകോടതിയില്‍. 

ദില്ലി: ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സര്‍‌ക്കാര്‍ സുപ്രീംകോടതിയില്‍. ഉന്നത ഗൂഢാലോചനയെന്ന ഷുഹൈബിന്‍റെ ബന്ധുക്കളുടെ ആരോപണം തെളിവുകളുടെ അടിസ്ഥാനത്തില്‍ അല്ലെന്നും സര്‍ക്കാര്‍.

കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഷുഹൈബിന്‍റെ പിതാവ് സുപ്രീം കോടതിയിൽ ഹർജി നല്‍കിയിരുന്നു. നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കേസ് അന്വേഷണം സി.ബി.ഐക്ക് വിട്ടുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും പിന്നീട് സര്‍ക്കാരിന്‍റെ അപ്പീല്‍ പരിഗണിച്ച് ഈ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കുടുംബം സുപ്രീം കോടതിയെ സമീപിച്ചത്.