ദില്ലി: സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയതിനെതിരെ നൽകിയ പുനഃപരിശോധനാ ഹർജി പരിഗണിക്കുന്നത് അടുത്തമാസം 11–ലേക്ക് മാറ്റി. വധശിക്ഷ റദ്ദാക്കിയ വിധിയെ വിമർശിച്ച സുപ്രീം കോടതി മുൻ ജഡ്ജി മാർക്കണ്ഡേയ കട്ജു നേരിട്ട് ഹാജരാവണമെന്ന് സുപ്രീം കോടതി നിർദേശിച്ചു.
കട്ജുവുമായി ദീപാവലിക്ക് ശേഷം ചർച്ചയാവാം. കട്ജുവിന്‍റെ വിശദീകരണം കേട്ട ശേഷം ഹർജിയിൽ തീരുമാനം എടുക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.
