അഹമ്മദാബാദ്: ഗുജറാത്തില്‍ ബിജെപി കേവല ഭൂരിപക്ഷത്തിലേയ്ക്ക് നീങ്ങുകയാണ്. ഒരു ഘട്ടത്തില്‍ ലീഡ് നിലയില്‍ കോണ്‍ഗ്രസ് വന്‍ മുന്നേറ്റം നടത്തിയതിനെ തുടര്‍ന്ന് ഓഹരി വണിയില്‍ വന്‍ ഇടിവാണ് ഉണ്ടായത്.
സൂറത്തിലെ പട്ടേല്‍ സ്വാധീന മേഖലയിലെ ഏഴു മണ്ഡലങ്ങളിലേറ്റ തിരിച്ചടിയാണ് ആദ്യ ഘട്ടത്തില്‍ ബിജെപിയെ പിന്നിലാക്കിയത്. വ്യവസായികളുടെ താവളമായ സൂറത്തില്‍ ജിഎസ്ടിയും, നോട്ടുനിരോധനവുമാണ് ബിജെപിയെ പ്രതിരോധത്തിലാക്കിയത്. എന്നാല്‍ കൈവിട്ട സൂറത്ത് തന്നെ ബിശജപിയെ തുണച്ച് കേവല ഭൂരിപക്ഷത്തിലേയ്ക്കും, ലീഡിലേയ്ക്കും ഉയര്‍ത്തിരിക്കുകയാണ.
നിലവില്‍ ബിജെപി 105 സീറ്റിലും, കോണ്‍ഗ്രസ് 76 സീറ്റിലുമാണ് ഗുജറാത്തില്‍ ലീഡ് ചെയ്യുന്നത്. ബിജെപിക്കൊപ്പം ഓഹരി വിപണിയും ചാഞ്ചാടി നില്‍ക്കുകയാണ്.
ഗുജറാത്തില്‍ ബിജെപിക്കു തിരിച്ചടി നേരിട്ടതിനു പിന്നാലെ ഇടിഞ്ഞ ഓഹരി വിപണി ബിജെപിക്കൊപ്പം തിരിച്ചു കയറി. രാവിലെ 700 പോയിന്‍റ് ഇടിഞ്ഞ സെന്‍സെക്‌സ് 200 പോയിന്റും, നിഫ്റ്റി 75 പോയിന്റും നേട്ടമുണ്ടാക്കി
