സൂറത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടി ദിവസങ്ങളോളം പീഡിപ്പിക്കപ്പെട്ടെന്ന് പൊലീസ്

First Published 16, Apr 2018, 5:29 PM IST
surat girl raped and held captive for days police
Highlights
  • സൂറത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടി ദിവസങ്ങളോളം പീഡിപ്പിക്കപ്പെട്ടെന്ന് പൊലീസ്


സൂറത്ത്: സൂറത്തിലെ പന്തേസരയിലെ  റോഡരികിൽ നിന്നും മൃതദേഹം കിട്ടിയ പതിനൊന്നുകാരി ദിവസങ്ങളോളം തടവില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടാവാമെന്ന് പൊലീസ്. രഹസ്യഭാഗങ്ങളിലടക്കം എണ്‍പതിലേറെ മുറിവുകളുമായാണ് കുട്ടിയുടെ മൃതദേഹം ക്രിക്കറ്റ്  ഗ്രൗണ്ടില്‍ കണ്ടെത്തിയത്. മൃതദേഹം ആരുടേതാണെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. 

അഞ്ച് മണിക്കൂര്‍ നീണ്ട പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമാണ് പൊലീസ് ഈ കാര്യം വെളിപ്പെടുത്തിയത്.  ക്രൂരമായ പീഡനത്തിന് കുട്ടി ഇരയായതായി സൂറത്തിലെ സിവിൽ ആശുപത്രിയിലെ ഡോക്ടർമാർ വൃക്തമാക്കി. സംഭവത്തിൽ പൊലീസ് പോക്സോ നിയമപ്രകാരം  കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

എന്നാൽ മൃതദേഹം ആരുടെയാണ് എന്ന് തിരിച്ചറിയാൻ കഴിയാത്താണ് പൊലീസിന് തലവേദനയാകുന്നത്. സംസ്ഥാനത്ത് കാണാതായ കുട്ടികളുടെ വിവരങ്ങളുടെ  അടിസ്ഥാനത്തിലാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ രൂക്ഷമായ പ്രതിഷേധമാണ് ഉയരുന്നത്. 
 

loader